രാവിലെ വന്നപ്പോൾ ബസ് സ്റ്റാർട്ടാവുന്നില്ല; പൊലീസ് സ്റ്റേഷന് മുന്നിൽ ഇട്ടാലും ഇതാണവസ്ഥയെന്ന് KSRTC ജീവനക്കാർ

Published : Apr 04, 2024, 02:22 AM IST
രാവിലെ വന്നപ്പോൾ ബസ് സ്റ്റാർട്ടാവുന്നില്ല; പൊലീസ് സ്റ്റേഷന് മുന്നിൽ ഇട്ടാലും ഇതാണവസ്ഥയെന്ന് KSRTC ജീവനക്കാർ

Synopsis

രാവിലെ വന്ന് ബസ് എടുത്തപ്പോൾ സ്റ്റാ‍ർട്ടാവാതെ വന്നതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബാറ്ററി മോഷണം കണ്ടെത്തിയത്. 

കണ്ണൂർ ഇരിട്ടിയിൽ പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിന്റെ ബാറ്ററി മോഷണം പോയി. ചൊവ്വാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് സ്റ്റേഷന്റെ പരിസരത്ത് നിർത്തിയിട്ടതായിരുന്നു ബസ്. ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ ആറളം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്. പതിവുപോലെ രാവിലത്തെ ഓട്ടത്തിനായി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണറിയുന്നത്. ബസിന്റെ ബാറ്ററിയില്ല. പൊലീസിന്റെ ഏരിയയിൽ കയറി ഒരു മോഷണം. ബസിന്റെ സുരക്ഷയ്ക്കായാണ് പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടതെന്ന് അധികൃതർ പറയുന്നു. പക്ഷേ കിട്ടിയത് എട്ടിന്റെ പണി തന്നെ. ബസിന്റെ ബാറ്ററി കഴിഞ്ഞ ദിവസം രാത്രി കള്ളൻ കൊണ്ടുപോയി.

കെഎസ്ആർടിസി അധികൃതർ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. രണ്ട് മാസം മുൻപ് ഇരിട്ടി പൊലീസ് സ്റ്റേഷനടുത്തുള്ള മിൽമ ബൂത്തിലും കള്ളൻ കയറിയിരുന്നു. സോഡ പൊട്ടിച്ച് കുടിച്ച് 2000 രൂപയുമായാണ് അന്ന് കള്ളൻ മടങ്ങിയത്. ആ കള്ളനെ ഇതുവരെ പിടികൂടിയിട്ടുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ