
പാലക്കാട്: സി.കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കും.ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്നാണ് സൂചന.ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ
നടക്കും. ഒരുക്കങ്ങൾ തുടങ്ങി.കെ.സുരേന്ദ്രൻ ഉച്ചയോടെ പാലക്കാട്ടേക്ക് എത്തും.സി.കൃഷ്ണകുമാർ അടക്കമുള്ള നേതാക്കൾ ബിജെപി ജില്ലാ കാര്യാലയത്തിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ദില്ലിയില് ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാകും പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam