സരിന്‍റെ  കാര്യത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പിന്നീട് പറയാം എന്ന് ബിജെപി ജില്ലാ പ്രസിഡന്‍റെ  കെ.എം.ഹരിദാസ്

പാലക്കാട്: പി സരിനെ അങ്ങോട്ട് സമീപിച്ചിട്ടില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം. സരിന്‍റെ കാര്യത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പിന്നീട് പറയാമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ എം ഹരിദാസ് പറഞ്ഞു. സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ ഏറ്റവും വലിയ അപചയമാണ്. കോൺഗ്രസിൽ നടക്കുന്നത് എന്താണെന്ന് സരിൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം വിശദീകരിച്ചു

ബിജെപി സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കും. ജില്ലയിൽ നിന്നുള്ള നിർദേശങ്ങൾ മുകളിലേക്ക് അയച്ചിട്ടുണ്ട്. ആരു വന്നാലും പാലക്കാട്‌ ബിജെപി വിജയം ഉറപ്പാണ്. ശോഭ സുരേന്ദ്രന്‍റെ പേരടക്കം ആർക്കും വ്യക്തിപരമായി എന്തഭിപ്രായാവും പറയാം. സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് ബിജെപി പാർലിമെന്‍ററി ബോർഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു, പാർട്ടി ചിഹ്നത്തിൽ മത്സരിക്കും