'പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടി'; ശാസ്ത്രീയ കണക്കെന്ന് വ്യക്തമാക്കി വിദ്യാഭ്യാസവകുപ്പും മന്ത്രിയും

By Web TeamFirst Published Mar 13, 2021, 7:31 PM IST
Highlights

വിരുദ്ധ പ്രചാരണം നടത്തുന്നവർ പൊതുവിദ്യാഭ്യാസ മേഖല നന്നാവുന്നതിൽ നിരാശ ഉള്ളവരാണെന്ന് സി രവീന്ദ്രനാഥ്

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ വർധന ശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തിലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്ത്രീയമായ കണക്കെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കള്ള കണക്കാണെന്ന സോഷ്യൽ മീഡിയയിലെ അടക്കമുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.  

6.8 ലക്ഷം കുട്ടികൾ കൂടിയന്നത് വസ്തുതയാണെന്നും വിരുദ്ധ പ്രചാരണം നടത്തുന്നവർ പൊതുവിദ്യാഭ്യാസ മേഖല നന്നാവുന്നതിൽ നിരാശ ഉള്ളവരാണെന്നും സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

click me!