'സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല, ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വം'; ഷിബു ബേബി ജോണ്‍

Published : Mar 28, 2024, 11:42 AM ISTUpdated : Mar 28, 2024, 12:12 PM IST
'സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല, ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വം'; ഷിബു ബേബി ജോണ്‍

Synopsis

ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി കാവിയാകുകയാണെന്നും കൊല്ലത്ത് നിന്ന് പാർലമെന്‍റിലേക്ക് ആരെ വിടണം എന്നത് ജനം തീരുമാനിക്കട്ടെയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

കൊല്ലം: ഇടതു മുന്നണിയുടെ പൗരത്വ പ്രതിഷേധത്തിനെതിരെ ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍.ഇ ടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്നും ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണി. ബി ജെ പി യുടെ കെണിയാണ് പൗരത്വം. ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്.സിപിഎം നടത്തുന്നത് ചിഹ്നം  സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. സിഎഎ ആരുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല.

പൗരത്വം നല്‍കുന്നത് മതത്തിന്‍റെ അടിസ്ഥാനത്തിലാകുന്ന ഭരണഘടനാ വിരുദ്ധമായതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നത്. അതിനാല്‍ നിയമപോരാട്ടത്തിലൂടെ ഇതിനെ തടയാനാകും. അതില്‍ നിന്ന് വ്യത്യസ്തമായി പിണറായി വിജയൻ ഇങ്ങനെ ഒരു നിലപാടുമായി പോകുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്.  ഇതിന്‍റെ കഥയും തിരക്കഥയും നരേന്ദ്ര മോദിയും സംഭാഷണവും പശ്ചാത്തല സംഗീതവും പിണറായി വിജയനുമാണെന്ന് ഷിബു ബോബി ജോണ്‍ പരിഹസിച്ചു. ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി കാവിയാകുകയാണ്. കൊല്ലത്ത് നിന്ന് പാർലമെന്‍റിലേക്ക് ആരെ വിടണം എന്നത് ജനം തീരുമാനിക്കട്ടെ. തമാശ പറയാൻ അല്ലല്ലോ പാർലിമെന്‍റിലേക്ക് പോകുന്നത്. ലോക്സഭയിൽ ആരെങ്കിലും എഴുതികൊടുക്കുന്ന സ്ക്രിപ്റ്റ്‌ വായിച്ചാൽ പോരല്ലോയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

രണ്ട് പെണ്‍മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിനിടിച്ചും മരിച്ചു; സംഭവം പയ്യോളിയിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം