രണ്ട് പെണ്‍മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിനിടിച്ചും മരിച്ചു; സംഭവം പയ്യോളിയിൽ

Published : Mar 28, 2024, 11:01 AM ISTUpdated : Mar 28, 2024, 11:19 AM IST
രണ്ട് പെണ്‍മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ, അച്ഛൻ ട്രെയിനിടിച്ചും മരിച്ചു; സംഭവം പയ്യോളിയിൽ

Synopsis

 സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച്  മരിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച്  മരിച്ചിരുന്നു.

സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

സമീപത്തുള്ള സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്. 

 

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്; സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്
ഒരേ വാർഡ്; ജയിച്ചതും തോറ്റതും മരുതൂർ വിജയൻ; കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡ് ഇക്കുറിയും ഇടതിനൊപ്പം