
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ വൻ പ്രതിഷേധ റാലി. ഇരുപത്തയ്യായിരത്തിലധികം ആളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നുണ്ട്. കുന്നത്തുനാട് താലൂക്കിന് കീഴിലുള്ള130 മഹല്ല് കമ്മിറ്റികളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്.
മുന്‍മന്ത്രി ടി എച്ച് മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ജന പങ്കാളിത്തം കൊണ്ട് ഏറ്റവും ശക്തമായ പ്രതിഷേധമാണ് പെരുമ്പാവൂരിൽ നടന്നത്. പിറന്ന നാടിന്‍റെ അവകാശത്തിന് വേണ്ടിയാണ് ഈ പ്രകടനം എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രതിഷേധം. എംപി ബെന്നി ബെഹനാൻ, എൽദോസ് കുന്നപ്പിള്ളി എംഎല്‍എ എന്നിവരുടെ സാന്നിധ്യവും പ്രതിഷേധപ്രകടനത്തിലുണ്ട്.