സ്വാശ്രയ കോളേജുകളിലെ നിയമനങ്ങളും വേതനവും നിശ്ചയിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

By Web TeamFirst Published Jan 6, 2021, 5:42 PM IST
Highlights

നിയമനം ലഭിക്കുന്നവർ കോളേജ് നടത്തുന്ന മാനേജ്മെന്റുമായി കരാറുണ്ടാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. 

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ നിയമന- വേതന വ്യവസ്ഥകൾ നിശ്ചയിക്കാനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് വർഷങ്ങളായുള്ള ആവശ്യമാണ് ഇത്. പുതിയ ബിൽ വരുന്നതോടെ തൊഴിൽ ദിനങ്ങളും തൊഴിൽ സമയവും ജോലി ഭാരവും സർക്കാർ-എയ്ഡഡ് കോളേജുകൾക്ക്  തുല്യമാക്കും. പി.എഫ് - ഇൻഷുറൻസ് എന്നിവയും ബാധകമായിരിക്കും.  

നിയമനം ലഭിക്കുന്നവർ കോളേജ് നടത്തുന്ന മാനേജ്മെന്റുമായി കരാറുണ്ടാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കരാർ ലംഘനമടക്കമുള്ള നടപടികൾക്കെതിരെ സ്വാശ്രയ കോളേജുകളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സർവലാകലാശാലയിൽ അപ്പീൽ നൽകാനും അവസരമുണ്ടാകും.
 

click me!