വെളിയന്നൂരില്‍ സഹകരണ ബാങ്ക് കെട്ടിടം കരാറുകാരന്‍റെ ആത്മഹത്യാ ഭീഷണി

Published : Jan 06, 2021, 05:22 PM IST
വെളിയന്നൂരില്‍ സഹകരണ ബാങ്ക് കെട്ടിടം കരാറുകാരന്‍റെ ആത്മഹത്യാ ഭീഷണി

Synopsis

പണത്തിനായി കരാറുകാര്‍ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിനെ പലതവണ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബാങ്കിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

കോട്ടയം: വെളിയന്നൂരില്‍ സഹകരണ ബാങ്ക് കെട്ടിടം കരാറുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി ബാങ്കിനുള്ളില്‍. കെട്ടിടം പണിയുടെ പണം നല്‍കാത്തതാണ് കാരണം. പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.  പണത്തിനായി കരാറുകാര്‍ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിനെ പലതവണ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബാങ്കിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബോര്‍ഡ് അംഗങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല. 

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍