
തിരുവനന്തപുരം: കാർഷിക കടങ്ങളുടെ മൊറട്ടോറിയം മാർച്ച് 31വരെ നീട്ടാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.
ദുരന്തനിവാരണത്തിനായി വിപുലമായ സന്നദ്ധ സേന രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉള്‍പ്പടെ മൂന്നു ലക്ഷത്തിലധികം പേരടങ്ങുന്ന സേനയാണ് രൂപീകരിക്കുന്നത്.
ആർ.കെ.സിംഗിനെ ധനവകുപ്പിൻറെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി. മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ ഒഴിവിലാണ് നിയമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam