രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്ക്; ഞായറാഴ്ച ദർശനം നടത്തും

Published : Dec 31, 2019, 07:02 PM ISTUpdated : Dec 31, 2019, 07:10 PM IST
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്ക്; ഞായറാഴ്ച ദർശനം നടത്തും

Synopsis

രാഷ്ട്രപതിയുടെ സന്ദർശനത്തെ കുറിച്ച് രാഷ്ട്രപതി ഭവൻ ദേവസ്വം ബോർഡുമായി ടെലിഫോണിൽ ആശയ വിനിമയം നടത്തി. അഞ്ചിന് കൊച്ചിയിലെത്തി ആറിന് ദർശനം തടത്താൻ തടസ്സമില്ലെന്ന് കാര്യം ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത മാസം ശബരിമല ദർശനം നടത്തും. ജനുവരി അഞ്ചിന് കൊച്ചിയിൽ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോവുക. രാഷ്ട്രപതിയുടെ സന്ദർശനത്തെ കുറിച്ച് രാഷ്ട്രപതി ഭവൻ ദേവസ്വം ബോർഡുമായി ടെലിഫോണിൽ ആശയ വിനിമയം നടത്തി. അഞ്ചിന് കൊച്ചിയിലെത്തി ആറിന് ദർശനം തടത്താൻ തടസ്സമില്ലെന്ന് കാര്യം ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് രണ്ടാം ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ്. മിനിറ്റിൽ 70 മുതൽ 75 പേരെ വരെയാണ് പതിനെട്ടാം പടിയിലൂടെ കടത്തിവിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതൽ. സുരക്ഷക്കായി 1397 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രണാതീതമാകാതിരിക്കാൻ ദർശനവും അഭിഷേകവും കഴിഞ്ഞ ശേഷം ഭക്തർ എത്രയും വേഗം മടങ്ങണമെന്നാണ് പൊലീസിന്‍റെ അഭ്യർത്ഥന.

2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന് ശേഷം 21 നാണ് നട അടക്കുക. 

PREV
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം