സെക്രട്ടേറിയറ്റിലെ തീപിടുത്തം; മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും, പ്രതിഷേധം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം

By Web TeamFirst Published Aug 26, 2020, 9:26 AM IST
Highlights

പതിനൊന്ന് മണിയോടെ സെക്രട്ടറിയേറ്റ് പരിസരത്തേക്ക് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള വിവിധ പ്രതിഷേധങ്ങള്‍ എത്തും. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.  വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക. തീപിടുത്തം വിവാദമായതോടെ കോണ്‍ഗ്രസും ബിജെപിയും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തും. യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. പതിനൊന്ന് മണിയോടെ സെക്രട്ടേറിയേറ്റ് പരിസരത്തേക്ക് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള വിവിധ പ്രതിഷേധങ്ങള്‍ എത്തും. 

അതേസമയം സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ് പി അജിത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. അതേസമയം, തീപിടിത്തം ഉണ്ടായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയേറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.

click me!