ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീളുന്നു; പി ജെ ജോസഫ് കടുത്ത അതൃപ്തിയിൽ

Published : Oct 02, 2026, 08:39 AM IST
P J joseph

Synopsis

ക്യാബിനറ്റ് റാങ്ക് നൽകുന്നതിൽ തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. എം കെ മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും മറ്റ് ബോർഡ് അധ്യക്ഷ നിയമനങ്ങൾ വൈകുകയാണ്.

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീണ്ടുപോകുന്നതിൽ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി ജെ ജോസഫിനും അതൃപ്‌തി. വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പി ജെ ജോസഫിനെ പരിഗണിക്കുന്നുണ്ട്. എന്നാൽ ജോസഫിന്‍റെ ക്യാബിനറ്റ് റാങ്കിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല. തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് ഇന്നലെ അടൂർ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു എന്നാണ് വിവരം. തോമസ് ഉണ്ണിയാടൻ കലാപക്കൊടി ഉയർത്തുമ്പോൾ പി ജെ ജോസഫിനു ക്യാബിനറ്റ് പദവി നൽകിയാൽ പാർട്ടിക്കുള്ളിൽ പ്രതിസന്ധി ആകുമോ എന്ന് കേരള കോൺഗ്രസിലും ആശങ്കയുണ്ട്.

മുൻ മന്ത്രി ഡോ. എം കെ മുനീറിനെ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. നേരത്തെ കോൺഗ്രസ് നേതൃത്വവും ഇതേ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. എന്നാൽ വിവിധ ബോർഡ് അധ്യക്ഷ നിയമനങ്ങൾ വൈകുകയാണ്.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കാബിനറ്റ് ബ്രീഫിങ് വന്നിട്ടില്ലെന്നും എം കെ മുനീർ ഇന്നലെ പ്രതികരിച്ചിരുന്നു. അങ്ങനെ ഒരു ഉത്തരവ് വന്നാൽ മാത്രമേ തനിക്ക് പറയാൻ കഴിയൂ. ഭരണ പരിഷ്കരണ കമ്മീഷൻ ആലങ്കാരിക പദവി അല്ല. ആരെയെങ്കിലും ഉൾപ്പെടുത്താൻ ഉള്ള പദവി അല്ല. വാഗ്ദാനങ്ങളുടെ മുകളിൽ ജീവിച്ച വ്യക്തി അല്ല താൻ. പാർട്ടി പറഞ്ഞാൽ എന്തും ഉൾക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും എം കെ മുനീര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മരുന്ന് പ്രതിസന്ധി നടപടികളിലേക്ക് സർക്കാർ, റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു
'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും';എസ്ഐക്കെതിരേ ഭീഷണിയുമായി സിപിഎം ജില്ലാ സെക്രട്ടറി; പാളയം സം​​ഘർഷത്തിൽ കോൺ​ഗ്രസുകാരൻ അറസ്റ്റിൽ