പ്രവാസികളുടെ മടക്കം; സംസ്ഥാനം സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

By Web TeamFirst Published May 6, 2020, 6:44 AM IST
Highlights

നാളെ മുതൽ പ്രവാസികളെത്തുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളെക്കുറിച്ച് മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്യും.
 

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ സംസ്ഥാനം സ്വീകരിക്കേണ്ട നടപടികൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. മടങ്ങി എത്തുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നത് അടക്കമുളള കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. കൊവി‍ഡ് പരിശോധനയില്ലാതെ പ്രവാസികളെ നാട്ടിലേക്ക് അയക്കുന്നതിലെ ആശങ്ക കേരളം വീണ്ടും കേന്ദ്രത്തെ അറിയിക്കും. നാളെ മുതൽ പ്രവാസികളെത്തുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളെക്കുറിച്ച് മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്യും.

 മാറ്റിവച്ച എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പും ചര്‍ച്ചയായേക്കും. ഈ മാസം 21 മുതലോ അല്ലെങ്കിൽ 26 മുതലോ പരീക്ഷകൾ നടത്തണമെന്ന ആലോചന വിദ്യാഭ്യാസ വകുപ്പിനുണ്ട്. ലോക്ക് ഡൗണിലെ കൂടുതൽ ഇളവുകളും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ പരിഗണിക്കും. മറ്റ് സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നെങ്കിലും നിലവിൽ സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ ഈ വിഷയം ചർച്ചയ്ക്ക് വന്നേക്കില്ല.രാവിലെ 10 മണിക്കാണ് യോഗം.

click me!