യുഡിഎഫിൽ കടുത്ത ഭിന്നത, 'ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; രൂക്ഷ വിമർശനവുമായി ആർഎസ്‍പി

Bibin Babu   | ANI
Published : Nov 15, 2026, 08:45 AM IST
a a aziz

Synopsis

യുഡിഎഫിലെ കടുത്ത ഭിന്നതകൾക്കിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി നേതാവ് എ എ അസീസ്. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തീരുമാനം വൈകുന്നതും ലീഗിന് മാത്രം പരിഗണന നൽകുന്നതുമാണ് അതൃപ്തിക്ക് കാരണം.

കൊല്ലം: യുഡിഎഫിലെ കടുത്ത ഭിന്നത വ്യക്തമാക്കി രൂക്ഷ വിമർശനവുമായി ആർഎസ്‍പി. സംസ്ഥാനത്ത് ഭരണചക്രം ചലിക്കുന്നത് ചിലകാര്യങ്ങളിൽ മാത്രമാണെന്ന് മുതിർന്ന ആർഎസ്‍പി നേതാവ് എ എ അസീസ് തുറന്നടിച്ചു. അടിസ്ഥാന വര്‍ഗത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണ്. ബോർഡ്, കോർപ്പറേഷനുകൾക്ക് നാഥനില്ലാത്ത അവസ്ഥയുണ്ട്. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ യുഡിഎഫ് ചർച്ച പൂർത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ആശാവഹമല്ല. സർക്കാർ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷനുകളുടെ കാര്യത്തിൽ ഒന്നും നടന്നിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല. ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എ എ അസീസ് പറഞ്ഞു.

യുഡിഎഫ് സർക്കാരിൽ പരിഗണന മുസ്ലിം ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു. ബോര്‍ഡ്, കോര്‍പറേഷൻ പദവി വൈകുന്നതിലും വിമര്‍ശനമുയർന്നിട്ടുണ്ട്. ലീഗിൽ നിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്. ആറ് മാസമായിട്ടും കോണ്‍ഗ്രസിന് പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കള്‍ തുടരുന്നുണ്ട്. ഭരണമാറ്റത്തിന്‍റെ ഫീൽ ഇല്ലെന്നും പരാതി ഉയർന്നു. ചില മന്ത്രിമാരുടെ സന്ദര്‍ശനം അറിയുന്നില്ല. ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണ് പരാതി. പദവി വിഭജനത്തിൽ എ ഗ്രൂപ്പ് പിന്നോട്ടില്ല. അവഗണന സഹിക്കേണ്ടെന്നാണ് ​ഗ്രൂപ്പിന്‍റെ പൊതുവികാരം. ഗ്രൂപ്പിനെ സജീവമാക്കാനും ഉറപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയും വേണമെന്ന ആവശ്യം ശക്തമാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ
'വേദനയില്‍ പിടഞ്ഞ് തന്‍റെ മകള്‍ മൂത്രമൊഴിച്ചു പോയി', വിദ്യാർത്ഥിനിയെ അധ്യാപകൻ ചൂരൽ കൊണ്ട് മർദിച്ചെന്ന് പിതാവ്; പരാതി നൽകിയിട്ടും നടപടിയില്ലെന്നാരോപണം