തലസ്ഥാനത്ത് ക്യാമറകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍; തന്ത്രപ്രധാന ഇടങ്ങളിലെ പൊലീസിന്‍റെ 140 ക്യാമറകൾ പ്രവർത്തിക്കുന്നില്ല

Published : Feb 02, 2020, 09:06 AM IST
തലസ്ഥാനത്ത് ക്യാമറകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍;  തന്ത്രപ്രധാന ഇടങ്ങളിലെ പൊലീസിന്‍റെ 140 ക്യാമറകൾ പ്രവർത്തിക്കുന്നില്ല

Synopsis

ആറ് മാസം മുമ്പ്  തിരുവനന്തപുരം നഗരത്തില്‍വച്ചാണ് ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ മരിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിലെ പൊലീസിന്‍റെ 140 ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. അറ്റകുറ്റപ്പണിക്കുള്ള തുകയെ ചൊല്ലി കെൽട്രോണുമായുള്ള തർക്കമാണ് കാരണം. ആറ് മാസം മുമ്പ് തിരുവനന്തപുരം നഗരത്തില്‍വച്ചാണ് ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ മരിക്കുന്നത്. നഗരഹൃദയമായ മ്യൂസിയം ഭാഗത്തെ പൊലീസ് ക്യാമറകൾ പ്രവർത്തിക്കാതിരുന്നത് പ്രധാന തെളിവ് നഷ്ടപ്പെടാനിടയായി. എല്ലാ ക്യാമറകളും ഉടൻ ശരിയാക്കുമെന്ന് അന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ക്യാമറകൾ കണ്ണടച്ചുതന്നെയാണ്.

പൗരത്വ പ്രശ്നത്തിലെ പ്രതിഷേധത്തിന്‍റെ മുഖ്യകേന്ദ്രമായ രാജ്ഭവന് മുന്നിലെയും തൊട്ടടുത്ത് മത്സരയോട്ടക്കാരുടെ പ്രധാന പാതയായ കവടിയാർ വെള്ളയമ്പലം റോഡിലെയും ക്യാമറകളിലും ഒരു ദൃശ്യവും പതിയില്ല. വേഗത പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പ് വെച്ച ക്യാമറകൾ മാത്രമാണ് കവടിയാറിലുള്ളത്. സെക്രട്ടേറിയറ്റിലെ സമരങ്ങളെത്തുന്ന പ്രധാന ഗേറ്റിലടക്കം രണ്ട് ഗേറ്റുകൾക്ക് മുന്നിലും എന്ത് നടന്നാലും ക്യാമറയിലൂടെ തെളിവ് കിട്ടില്ല. നിയമസഭക്ക് മുന്നിലെ ക്യാമറയുടേയും സ്ഥിതി വ്യത്യസ്ഥമല്ല. പത്ത് വർഷം മുമ്പ് കെൽട്രോൺ മുഖേനെ പൊലീസ് നഗരത്തിൽ ആകെ സ്ഥാപിച്ചത് 233 ക്യാമറകൾ.

പഴഞ്ചൻ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിച്ച ക്യാമറകൾ നവീകരിക്കാൻ 50 ലക്ഷം രൂപയാണ് കെൽട്രോൺ ആവശ്യപ്പെട്ടത്. സർക്കാർ ഇത് തള്ളി. കെ എം ബഷീറിന്‍റെ മരണത്തിന് ശേഷം കെൽട്രോണിനെ ഒഴിവാക്കി സ്വകാര്യ ഏജൻസി വഴി 60 എണ്ണം നന്നാക്കിയെങ്കിലും ഒരു മാസം പോലും പ്രവർത്തിച്ചില്ല. പൊലീസിന്‍റെ ആധുനികവൽക്കരണത്തിനും വാഹനങ്ങള്‍ വാങ്ങാനും കോടികളാണ് പ്രതിവർഷ ചെലവാക്കുന്നത്. പക്ഷെ തലസ്ഥാനത്തെ  സുപ്രധന  സ്ഥലങ്ങളിലെ ക്യാമറ മാറ്റാൻ പണമില്ല.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞെട്ടിക്കൽ തെരഞ്ഞെടുപ്പ്'; ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല, നേതാക്കള്‍ക്കെതിരെ നടപടിയില്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം
എംഎം മണിയെ തള്ളി വി ശിവൻകുട്ടി, 'ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ല'; ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനും മന്ത്രിയുടെ വിമർശനം