നിലനില്‍പ്പിനായി സമരം; സേവ് കുട്ടനാട് ക്യാമ്പയിന്‍ ശക്തമാകുന്നു, വീടുകളില്‍ മെഴുകുതിരി തെളിച്ചു

By Web TeamFirst Published Jun 3, 2021, 4:13 PM IST
Highlights

കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പുതുമയായിരുന്നില്ല. എന്നാൽ വെള്ളത്തിന് മീതെ വള്ളമിറക്കുന്ന ജനതക്ക് ഇത്തവണ ആശങ്കയേറെയാണ്. വേനൽ മഴയിൽ തന്നെ നാട് മുങ്ങി. ഇനി കാലവർഷം കൂടി എത്തുമ്പോൾ എന്താകുമെന്ന ഭീതി.

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിൽ ക്യാമ്പയിന്‍ ശക്തമാകുന്നു. സേവ് കുട്ടനാട് ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ വീടുകളിലും മെഴുകുതിരി തെളിയിച്ചു. നിലനിൽപ്പിനായുള്ള സമരം നാടറിയാൻ വെളിച്ചം തെളിക്കുകയാണ് കുട്ടനാട്ടുകാർ. 

കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം പുതുമയായിരുന്നില്ല. എന്നാൽ വെള്ളത്തിന് മീതെ വള്ളമിറക്കുന്ന ജനതക്ക് ഇത്തവണ ആശങ്കയേറെയാണ്. വേനൽ മഴയിൽ തന്നെ നാട് മുങ്ങി. ഇനി കാലവർഷം കൂടി എത്തുമ്പോൾ എന്താകുമെന്ന ഭീതി. ഈ ആശങ്കയാണ്  സേവ് കുട്ടനാട് എന്ന നവമാധ്യമ ക്യാമ്പയിനിലൂടെ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നത്.

പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തിയും, നിലം നികത്തൽ അവസാനിപ്പിച്ചും വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ഇടപെടൽ വേണമെന്ന് കൂട്ടായ്മ ആവശ്യപ്പെടുന്നു.  രണ്ടാം കുട്ടനാട് പാക്കേജ് ശാശ്വത പരിഹാരമായി  ഇവർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ നവമാധ്യമങ്ങളിലെ കാമ്പയിൻ കൂടുതൽ ശക്തമാക്കാനാണ് സേവ് കുട്ടനാട് കൂട്ടായ്മയുടെ തീരുമാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!