കോന്നിയിൽ പ്രചാരണം ശബരിമലയിലൂന്നി: ഏറ്റുമുട്ടി പിണറായിയും ചെന്നിത്തലയും

Published : Oct 15, 2019, 03:41 PM IST
കോന്നിയിൽ പ്രചാരണം ശബരിമലയിലൂന്നി: ഏറ്റുമുട്ടി പിണറായിയും ചെന്നിത്തലയും

Synopsis

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണത്തിനെത്തുമ്പോല്‍ കോന്നിയിലെ രാഷ്ട്രീയ പ്രചാരണം ശബരിമലയിൽ ഊന്നിയാണ്

കോന്നി: മഞ്ചേശ്വരത്ത് വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന പിണറായി വിജയൻ കോന്നിയിൽ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങൾ കോന്നിയിലും ആവര്‍ത്തിച്ച പിണറായി വിജയൻ മറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടിയില്ലെന്ന് പ്രഖ്യാപിച്ചു. വിശ്വാസ സംരക്ഷണത്തിന് യുഡിഎഫും എൽഡിഎഫും എന്ത് ചെയ്തെന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണത്തിനെത്തുമ്പോല്‍ കോന്നിയിലെ രാഷ്ട്രീയ പ്രചാരണം ശബരിമലയിൽ ഊന്നിയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചാരണ വേദിയിൽ വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പ് വിഷയമാക്കിയ  പിണറായി വിജയൻ കോന്നിയിൽ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു

ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് പ്രഖ്യാപിച്ചതിനൊപ്പം ശബരിമല വിസനത്തിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളും ആവര്‍ത്തിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം. രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങളാണ് മുഖ്യമന്ത്രിക്ക് കോന്നിയിൽ ഉള്ളത്.

അതേസമയം ശബരിമല വിശ്വാസ സംരക്ഷണത്തിൽ ഇരട്ടത്താപ്പ് ആക്ഷേപിക്കുന്ന ഇടത് വലത് മുന്നണികളെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ബിജെപി ശ്രമം. റിവ്യു ഹര്‍ജിയിൽ തീര്‍പ്പുണ്ടായാൽ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകുമെന്ന് ആവര്‍ത്തിക്കുന്ന ബിജെപി കേരള നിയമസഭയിൽ ബില്ല് കൊണ്ടുവരാത്ത യുഡിഎഫിനേയും ഓര്‍ഡിനൻസ് കൊണ്ടുവരാൻ തയ്യാറാകാത്തതിന്റെ പേരിൽ ഇടത് മുന്നണിയേയും വിമര്‍ശിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ
പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശം: പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണമല്ല, ഉമർ ഫൈസിക്ക് സമസ്തയുടെ ശാസന