
ദില്ലി: കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത് അടക്കം നിരവധി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ജനദ്രോഹമെന്ന് വി ശിവദാസന്‍ എംപി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് വേണ്ടി ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ വ്യാപകമായി ട്രെയിനുകള്‍ വിട്ടു നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ ട്രെയിനുകളില്‍ ടിക്കറ്റ് പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണെന്ന് ശിവദാസന്‍ പറഞ്ഞു.
ഭരണകക്ഷിയുടെയും അനുബന്ധ സംഘടനകളുടെയും ആവശ്യാര്‍ഥം റയില്‍വെ വിട്ടു കൊടുത്തപോലെ, നാളെ റിസര്‍വ് ബാങ്കും മറ്റ് സ്ഥാപനങ്ങളും വിട്ടു കൊടുത്തു കൂടെന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനത്തെ കൈകാര്യം ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനും റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാനും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയെന്നും ശിവദാസന്‍ അറിയിച്ചു.
വി ശിവദാസന്റെ കുറിപ്പ്: ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ജനദ്രോഹം. ദീര്‍ഘദൂര യാത്രക്കാരുടെ ആശ്രയമായ നിരവധി ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് വേണ്ടി ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ വ്യാപകമായി ട്രെയിനുകള്‍ വിട്ടു നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ ട്രെയിനുകളില്‍ ടിക്കറ്റ് പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ എത്തിച്ചേരാനും തിരികെ വരാനും സാധിക്കുന്നില്ല. ഇതിനെതിരായി വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഭരണകക്ഷിയുടെയും അവരുടെ അനുബന്ധ സംഘടനകളുടെയും ആവശ്യാര്‍ഥം റയില്‍വേ വിട്ടു കൊടുത്തപോലെ, നാളെ റിസര്‍വ് ബാങ്കും മറ്റ് സ്ഥാപനങ്ങളും ഇവര്‍ വിട്ടു കൊടുത്തുകൂടെന്നില്ല.
ഹിമസാഗര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം നിസാമുദ്ദിന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മില്ലേനിയം എക്‌സ്പ്രസ്, ദുരന്തോ, എറണാകുളം നിസാമുദ്ദിന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, കൊച്ചുവേളി ഋഷികേശ് സൂപ്പര്ഫാസ്‌റ് എക്‌സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകള്‍ വിവിധ ദിവസങ്ങളില്‍ റദ്ദാക്കിയിരിക്കുകയാണ്. ആവശ്യത്തിന് സീറ്റുകളോ ബര്‍ത്തുകളോ ട്രെയിനുകളോ ഇല്ലാത്തതിനാല്‍ ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് ഈ ട്രെയിനുകള്‍ റദ്ദാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ജനദ്രോഹമാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഇത്തരത്തില്‍ പൊതുഗതാഗതസംവിധാനത്തെ കൈകാര്യം ചെയ്യുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനും റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാനും അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് , റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി.
'യുപിയിലും മധ്യപ്രദേശിലും 2,000 രൂപ.. കേരളത്തില്‍ 12,000'; കണക്കുകള്‍ നിരത്തി മന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam