വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനം നാളെ; കുഴിക്കാട്ടുശ്ശേരി ഒരുങ്ങുന്നു

By Web TeamFirst Published Oct 12, 2019, 8:02 AM IST
Highlights

ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമ്പോൾ പ്രത്യേക പ്രാർത്ഥനകളാണ് കുഴിക്കാട്ടുശ്ശേരിയിൽ ഒരുക്കിയിരിക്കുന്നത്.വൈദികരുടെ നേതൃത്വത്തിൽ കുർബ്ബാന നടക്കും.

കുഴിക്കാട്ടുശേരി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിനൊരുങ്ങി വിശ്വാസികളും നാട്ടുകാരും. തൃശ്ശൂർ കുഴിക്കാട്ടുശേരിയിലെ തീർത്ഥാടന കേന്ദ്രത്തിൽ അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നൂറുകണക്കിന് പേരാണ് മറിയം ത്രേസ്യയുടെ കബറിടം സന്ദർശിക്കാൻ ഇവിടെ എത്തുന്നത്

1926 ഇൽ കാലം ചെയ്ത മറിയം ത്രേസ്യയെ കബർഅടക്കിയിരിക്കുന്നത് തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ തീർത്ഥാടന കേന്ദ്രത്തിലാണ്. മറിയം ത്രേസ്യ ഉപയോഗിച്ചിരുന്ന മുറി, മറ്റു വസ്തുക്കൾ, മരണ സമയത്തു താമസിച്ചിരുന്ന മുറി തുടങ്ങിയവ കാണാൻ നിരവധി വിശ്വാസികൾ ആണ് ഇവിടെ എത്തുന്നത്. ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമ്പോൾ പ്രത്യേക പ്രാർത്ഥനകളാണ് കുഴിക്കാട്ടുശ്ശേരിയിൽ ഒരുക്കിയിരിക്കുന്നത്.വൈദികരുടെ നേതൃത്വത്തിൽ കുർബ്ബാന നടക്കും. പിന്നീട് വിശുദ്ധ പദവി പ്രഖ്യാപിക്കുമ്പോൾ മണി മുഴക്കി സഭ വിശ്വാസികൾ സന്തോഷം അറിയിക്കും. ആ നിമിഷത്തിലേക്കുള്ള കാത്തിരിപ്പിലാണ് കുഴിക്കാട്ടുശേരി.

മറിയം ത്രേസ്യ യുടെ കുടുംബാംഗങ്ങൾ, മുതിർന്ന വൈദികർ, ജന പ്രതിനിധികൾ തുടങ്ങി 50 ഓളം പേർ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാൻ ഇതിനോടകം വത്തിക്കാനിൽ എത്തി കഴിഞ്ഞു. വിശ്വാസികൾക്ക് പ്രഖ്യാപനം കാണാൻ കുഴിക്കാട്ടുശ്ശേരിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്‌. നവംബർ16 നു നടക്കുന്ന സഭയുടെ കൃതജ്ഞത ബലിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും. വിശുദ്ധ പ്രഖ്യാപനം ആഘോഷമാക്കുവാൻ തന്നെയാണ് വിശ്വാസ സമൂഹത്തിന്റെ തീരുമാനം.

ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക്

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുക എന്ന ഇന്ത്യയുടെ സന്ദേശം റോമിനെ അറിയിക്കാന്‍ കൂടിയാണ് സന്ദര്‍ശനമെന്ന് ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോദി സര്‍ക്കാര്‍ മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വി. മുരളീധരന്‍റെ പ്രതികരണം


 

click me!