
കൊച്ചി:തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിൽ ആണ് നടപടി.വ്യക്തിനിയമപ്രകാരം നടപടികൾ പാലിച്ചുള്ള തലാഖ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുസ്ലീം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം അനുവദനീയമാണ്.വ്യക്തിയുടെ ഇത്തരം മതപരമായ വിശ്വാസത്തിന്മേൽ തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമില്ലെന് എ മുഹമ്മദ് മുഷ്ത്താക്ക്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.മൈനാഗപ്പള്ളി സ്വദേശിയുടെ ഹർജിയിൽ ആയിരുന്നു തലാഖും യുവാവിന്‍റെ രണ്ടാം വിവാഹവും കുടുംബ കോടതി തടഞ്ഞത്
18 ആയില്ലെങ്കിലും ഋതുമതിയായാൽ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാമെന്ന് കോടതി
നിയമപരമായി പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാൽ രക്ഷകർത്താക്കളുടെ സമ്മതമില്ലാതെ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി. മുസ്ലിം നിയമ പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് മുസ്ലിം പെൺകുട്ടി വിവാഹിതയായ സംഭവത്തിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷണം നടത്തിയത്. 25കാരനെ വിവാഹം ചെയ്യുമ്പോൾ പെൺകുട്ടിക്ക് നിയമപ്രകാരം പ്രായപൂർത്തിയായിരുന്നില്ലെന്നും 15 വയസ്സ് മാത്രമാണ് പ്രായമെന്നും പെൺകുട്ടിയുടെ കുടുംബവും പൊലീസും കോടതിയെ അറിയിച്ചു. എന്നാൽ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ആധാർ കാർഡ് പ്രകാരം പെൺകുട്ടിക്ക് 19 വയസ്സാണ് പ്രായം.
മുഹമ്മദീയ നിയമമനുസരിച്ച്, പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും 18 വയസ്സിന് താഴെയാണെങ്കിൽ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ഉത്തരവിൽ ജസ്റ്റിസ് സിംഗ് പറഞ്ഞു. കേസിൽ പെൺകുട്ടിയെ ഭർത്താവിനൊപ്പം വിടാനും കോടതി ഉത്തരവിട്ടു. യുവാവിനെതിരെ പോക്സോ ചുമത്തണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. എന്നാൽ ഈ കേസിൽ പോക്സോ ചുമത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രണയിക്കുകയും മുഹമ്മദീയ നിയമപ്രകാരം വിവാഹിതരായ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തതിനാൽ ഈ സംഭവത്തിൽ പോക്സോ ചുമത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam