'തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാൽ തീവ്രവാദിയാകില്ല' സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

Published : Jul 16, 2022, 12:26 PM ISTUpdated : Jul 21, 2022, 05:13 PM IST
'തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാൽ തീവ്രവാദിയാകില്ല' സുപ്രധാന നിരീക്ഷണവുമായി ബോംബെ  ഹൈക്കോടതി

Synopsis

നരേന്ദ്ര മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് നിരീക്ഷണം

മുംബൈ: തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരാൾ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാൾ തീവ്രവാദ പ്രവർത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ല.

'തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു, മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് കഴിപ്പിച്ചു'

നരേന്ദ്ര മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് നിരീക്ഷണം. 2006ൽ ഔറംഗാബാദിൽ നിന്ന് രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്നു ആയുധങ്ങൾ അടക്കം എടിഎസ് പിടികൂടിയ കേസിലാണ് വിധി.

വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല: ദില്ലി ഹൈക്കോടതി

ഇത് മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ എത്തിച്ചതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസിൽ 2016 ൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ബിലാൽ അബ്ദുൾ റസാഖാണ് ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്. ബിലാലിനെതിരെ മറ്റ് പ്രതികൾ നൽകിയ മൊഴികൾ മാത്രം കണക്കിലെടുക്കാനാകില്ല.

സിഡിആർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാതെ ബിലാൽ മറ്റ് പ്രതികളുമായി സമ്പർക്കം നടത്തിയെന്ന് വിചാരണ കോടതി വിധിച്ചത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിക്കണമെന്ന ബിലാലിന്റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും.

കശ്മീരിൽ ഈ വർഷം സൈന്യം വധിച്ചത് 118 ഭീകരരെ

ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന. ഇതിൽ 32 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ്. 77 പേര്‍ പാകിസ്ഥാൻ സഹായത്തോടെ പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബ പ്രവർത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവർത്തകരാണ്. 2021 ൽ ആകെ 55 ഭീകരരെയാണ് വധിച്ചതെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.

ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം ഏഴ് ഭീകരരെയാണ് വധിച്ചത്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്‍വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ