പ്രിയ വർഗീസിന് തിരിച്ചടി, ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി, നിയമന സ്റ്റേ നീട്ടി 

Published : Aug 31, 2022, 03:20 PM ISTUpdated : Aug 31, 2022, 03:42 PM IST
 പ്രിയ വർഗീസിന് തിരിച്ചടി, ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി, നിയമന സ്റ്റേ നീട്ടി 

Synopsis

പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി.

കൊച്ചി : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാനുള്ള സിപിഎം നേതാവ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നീക്കത്തിന് തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി  കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി. നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. 

പ്രിയ വർഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയി ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതേ സമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഡോ.ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകിയിട്ടുണ്ട്. എന്നാൽ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.

ഗവ‍ര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം, കണ്ണൂരിൽ തെറ്റൊന്നും നടന്നിട്ടില്ല: എകെ ബാലൻ

നിയമനത്തിന് തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിന് പിഎച്ച്ഡിയും 8 വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

പ്രിയ വര്‍ഗ്ഗിസിന്‍റെ നിയമനം ചട്ടം പാലിച്ചെന്ന് മന്ത്രി, അരി എത്രഎന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴിയെന്ന് സതീശന്‍

പ്രിയാ വര്‍ഗീസിന് 2019 ന് ശേഷം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെങ്കിലേ അസോസിയേറ്റ് പ്രൊഫസര്‍ തസ്കികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ. 2019 ല്‍ പിഎച്ച്ഡി നേടിയ പ്രിയാ വര്‍ഗീസ്  ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ജോലി ചെയ്തു. 2021 ജൂണില്‍ കേരള വര്‍മ്മയില്‍ വീണ്ടും അധ്യാപക തസ്തികയില്‍ പ്രവേശിച്ചു. ജൂലൈയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്‍റ്  ഡയറക്ടായി. ഈ രീതിയിൽ പ്രിയാ വര്‍ഗീസിന് ഒരു മാസം മാത്രമേ അധ്യാപന പരിചയം ഉള്ളൂവെന്നാണ് കണക്കാക്കാൻ കഴിയൂ.

'പ്രിയ വര്‍ഗ്ഗീസിനെ ഒഴിവാക്കണം, റാങ്ക് പട്ടിക പുനക്രമീകരിക്കണം'; ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ

എന്നാൽ നിയമനത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയും പ്രിയയും സിപിഎം നേതാക്കളും ഇതുവരെയും ന്യായീകരിക്കുകയായിരുന്നു.  കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ കൂടിയായ പ്രിയ വർഗീസ് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം ആവ‍ര്‍ത്തിച്ചിരുന്നത്. വിമർശനം ഉന്നയിക്കുന്നവ‍ർക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നായിരുന്നു പ്രിയയുടെ വാദം. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും പ്രിയ വർഗീസ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാൽ ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി കോടതിയെ അറിയിച്ചതോടെ നിയമനം അനധികൃതമാണെന്ന് വ്യക്തമാകുകയാണ്.  

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്