Asianet News MalayalamAsianet News Malayalam

പ്രിയ വര്‍ഗ്ഗിസിന്‍റെ നിയമനം ചട്ടം പാലിച്ചെന്ന് മന്ത്രി, അരി എത്രഎന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴിയെന്ന് സതീശന്‍

നിലവിലെ വിസി മാർ ഒന്നിനൊന്നു മികച്ചവരെന്ന് മുഖ്യമന്ത്രി.സര്‍ക്കാര്‍ അവരെ പാവകളാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

goverment justifies priya vargheese appointment in kannur university
Author
Thiruvananthapuram, First Published Aug 24, 2022, 11:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രിയ വര്‍ഗ്ഗീസിന്‍റെ  പേര് പറയാതെ കണ്ണൂര്‍ യൂണിവേഴ്സിസിറ്റിയിലെ വിവാദ നിയമനം റോജി എം ജോണാണ് ഉന്നയിച്ചത്. എന്നാല്‍ നിയമനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ന്യായികരിച്ചു. .2016 മുതൽ 523 അധ്യാപക നിയമനങ്ങൾ സർവകലാശാലകളിൽ നടന്നു.നിയമനങ്ങളെല്ലാം നിയമപരമായി മാത്രമാണ്.യുജിസിയുടെ എല്ലാ  മാനദണ്ഡവും പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ നിയമനം നടന്നതെന്നും മന്ത്രി പറഞ്ഞു.

 പ്രിയ വർഗീസിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് റോജി എം ജോൺ ആരോപിച്ചു.അഭിമുഖത്തിൽ പ്രിയക്ക് ഉയർന്ന മാർക്ക് നല്‍കി .പ്രിയ വർഗീസിന് യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഇല്ല .: അവധി എടുത്ത് ഗവേഷണത്തിന് പോയ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല അടിസ്ഥാന യോഗ്യത ഇല്ലാത്ത ആളെ രാഷ്ട്രീയ സ്വാധീനം നോക്കി നിയമിച്ചു.അത് കൊണ്ടാണ് കോടതി സ്റ്റേ ചെയ്തത്. ഒരു നേതാവിന്‍റെ  ഭാര്യക്ക് കുസാറ്റിൽ ചട്ടം ലംഘിച്ചു നിയമനം നല്കി.മറ്റൊരു നേതാവിന്‍റെ  ഭാര്യക്ക് കേരള സർവകലാശാലയിൽ നിയമനം നല്കി.സംസ്കൃത സർവ്വകലാശാലയിലും കാലിക്കറ്റിലും ബന്ധു നിയമനം നടന്നു .സർവ്വകലാശാലകളെ കുറിച്ച് എല്ലാം പറഞ്ഞാൽ തല കുനിച്ചു നിൽക്കേണ്ടി വരും

ഗവർണ്ണർക്ക് എതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി ഭരണ ഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഗവര്‍ണര്‍ ഒളിച്ചു കളി നടത്തുന്നു.കണ്ണൂർ വിസി അടക്കം നിലവിലെ വിസി മാർ യോഗ്യരാണ്.യുഡിഫ് കാലത്തു ഗവർണ്ണർ പുറത്താക്കിയ എം ജി വിസി ഒരു പാർട്ടിയുടെ ജില്ല സെക്രട്ടറിയാണെന്നും മന്ത്രി പറഞ്ഞു.

അരി എത്ര എന്ന ചോദ്യത്തിന് പയർ അഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി  സതീശന്‍ കുറ്റപ്പെടുത്തി..സ്വന്തം പാർട്ടിക്കാരെയും നേതാക്കളുടെ ബന്ധുക്കളെയും നിയമിക്കാൻ ഉള്ള സ്ഥലം ആക്കി സർവ്വകലാശാലകളെ മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.നിലവിലെ വിസി മാർ ഒന്നിനൊന്നു മികച്ചവരെന്ന്  മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ വിസി യെ അടക്കം പുകഴ്ത്തി പിണറായി രംഗത്തെത്തി. വിസി മാരുടെ അക്കാദമിക് യോഗ്യതയെ ചോദ്യം ചെയ്യുന്നില്ലെന്ന് സതീശന്‍ വ്യക്തമാക്കി..പക്ഷെ വിസിമാരെ   സർക്കാർ പാവകൾ ആക്കുന്നു ഗവേഷണ പ്രബന്ധം കോപ്പി അടിച്ച ആളെ വരെ അധ്യാപകൻ ആക്കി നിയമിച്ചു.: ആ അധ്യാപകൻ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Follow Us:
Download App:
  • android
  • ios