'എഎ ഷുക്കൂർ അന്ന് രാത്രിയിൽ ഏതൊക്കെ പൊലീസുകാരെയും മന്ത്രിമാരെയും വിളിച്ചു എന്നത് പുറത്തുവരണം'; ​ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Published : Oct 15, 2026, 01:13 PM IST
AA Shukoor

Synopsis

ഷുക്കൂറിന്റെ ഫോൺ രേഖ പുറത്തുവിടാൻ തയ്യാറാകണം. ആലപ്പുഴയിൽ നിന്നുള്ള വനിതാ ജനപ്രതിനിധി പൂർണമായി പ്രതികൾക്ക് പിന്തുണ നൽകി.

ആലപ്പുഴ: നെടുമ്പാശ്ശേരി അപകടത്തിൽ കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. കോൺ​ഗ്രസ് നേതാവ് എഎ ഷുക്കൂർ അന്ന് രാത്രിയിൽ ഏതൊക്കെ പൊലീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും വിളിച്ചു എന്നത് പുറത്തുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഷുക്കൂറിന്റെ ഫോൺ രേഖ പുറത്തുവിടാൻ തയ്യാറാകണം. ആലപ്പുഴയിൽ നിന്നുള്ള വനിതാ ജനപ്രതിനിധി പൂർണമായി പ്രതികൾക്ക് പിന്തുണ നൽകി. അവരുടെ പിന്തുണയോടെയാണ് ഷുക്കൂർ ഇടപെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് പോലീസുമായി ഇടപെട്ട് പ്രതികൾക്ക് അനുകൂലമാക്കി മാറ്റിയത്. കേസ് അട്ടിമറിക്കാൻ പ്രതിയുടെ വീട്ടുകാരിൽ നിന്നും കോൺഗ്രസ് നേതാക്കൾ നേരിട്ട് ലക്ഷങ്ങൾ കൈപ്പറ്റിയെന്നും ഇതെല്ലാം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയമാധവനെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചെന്ന് മൊഴി നൽകാൻ സുമേഷിന് 5 ലക്ഷം വാ​ഗ്ദാനം; കരമന കൂടം കേസിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്
വനാതിർത്തിയിലെ പൊളിക്കൽ: നിയമസഭയിൽ അപ്രതീക്ഷിത പോര്!