
തിരുവനന്തപുരം: കെ പി സി സി പുനസംഘടന താഴെ തട്ടിൽ പൂർണമായി നടപ്പിലാക്കുമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഗ്രൂപ്പിന് അതീതമായ പുനസംഘടന നടപ്പിലാക്കും. ബൂത്ത് മണ്ഡലം ബ്ലോക്ക് തലം വരെ സമ്പൂർണ്ണ പുനസംഘടന നടത്തും. കെ പി സി സി പുനസംഘടന സംബന്ധിച്ച് നാളെ നടക്കുന്നത് ഭാരവാഹികളുടെ മാത്രം യോഗമാണ്. രാഷ്ട്രീയ കാര്യ സമിതിയിൽ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടിൽ പൂർണ്ണമായും പുനസംഘടന ഉണ്ടാകും. യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണം . x നെ മാറ്റി Y യെ വയ്ക്കുമ്പോൾ യോഗ്യത മാനദണ്ഡമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
'യുഡിഎഫ് ഒറ്റക്കെട്ട്, മുന്നണിക്കുള്ളിൽ തർക്കമില്ല; ആർക്കും വിലക്കില്ല' : കെ മുരളീധരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam