വിഴിഞ്ഞത്തെ മത്സ്യബന്ധന ബോട്ട് കരയിലെത്തിക്കാനായില്ല; കയര്‍ പൊട്ടി കടലിൽ വീണ ബോട്ട് പൂര്‍ണമായും തകര്‍ന്നു

Published : Jun 06, 2025, 04:44 PM ISTUpdated : Jun 06, 2025, 04:45 PM IST
capsized boat in vizhinjam

Synopsis

ക്രെയിൻ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു. ബോട്ട് പൂർണമായും തകർന്ന നിലയിലാണ്.

ഫിഷറീസ് വകുപ്പിന് കരാർ നൽകിയിരുന്ന ബോട്ടാണ് കടൽക്ഷോഭത്തിൽ തകർന്ന് താണുപോയത്. എട്ടു ദിവസമായി ബോട്ട് കടലിൽ കിടക്കുകയാണ്. മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ ബോട്ടിന്‍റെ ഇരുഭാഗങ്ങളിലായി ക്രെയിനിന്‍റെ റോപ്പ് കെട്ടി പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോള്‍ പൊട്ടിവീണ്ടും കടലിലേക്ക് വീണു. പിന്നീട് വീണ്ടും ഉയർത്താനുള്ള ശ്രമം തുടര്‍ന്നു. കെട്ടിവലിച്ച് ബോട്ട് ഏകദേശം കരയിലേക്കെടുപ്പിച്ചു. എന്നാൽ, പൊക്കിയെടുത്ത് കരയിലേക്ക് വയ്ക്കാൻ പലവട്ടം ശ്രമിച്ചുവെങ്കിലും ബോട്ടിൽ കയർബന്ധിച്ചിരുന്ന ഭാഗം തകർന്ന് വീണ്ടും കടലിൽ പതിച്ചു. മണിക്കൂറോളം ശ്രമിച്ചിട്ടാണ് മുങ്ങൽ വിദഗ്ദർ അടിത്തട്ടിലേക്ക് പോയി ബോട്ട് കെട്ടിയത്.

പലവട്ടം വീണതോടെ ബോട്ട് പൂർണായും തകർന്നു. ഇനി കരക്കെടുക്കണമെങ്കിൽ വലിയ ക്രെയിൻ കൊണ്ടുവരണം. ജിയോഫെൻസിങിന് നിർമ്മാണത്തിനായി കരാർ നൽകിയിരുന്നതാണ് ഓംങ്കാരമെന്ന ബോട്ട്. 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇതിനകം സംഭവിച്ചുവെന്നാണ് ബോട്ടുടമ പറയുന്നത്. സർക്കാർ സഹായമില്ലെങ്കിൽ ഇനി ബോട്ട് കരക്കെത്തിക്കാൻ കഴിയില്ലെന്നാണ് ബോട്ടുടമ ആബ്രോസ് പറയുന്നത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ
തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു