വയനാട് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 18 കൊവിഡ് കേസുകൾ, നിലവിൽ 7 കേസുകൾ, ചികിത്സയിൽ 2 പേർ, ആശങ്ക വേണ്ടെന്ന് മെഡിക്കൽ ഓഫീസർ

Published : Jun 06, 2025, 04:44 PM IST
Covid Variant NB.1.8.1

Synopsis

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം അയ്യായിരം കടന്നു. 24 മണിക്കൂറിനിടെ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണത്തിൽ 498 പേരുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: വയനാട് ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 18 കൊവിഡ് കേസുകൾ. നിലവിൽ ഏഴ് കേസുകൾ ജില്ലയിലുണ്ട്.

കൊവിഡ് ബാധിച്ച രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബത്തേരി സ്വദേശിയായ 29കാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ രണ്ട് ദിവസമായി ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില സാധാരണഗതിയിൽ ആണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രണ്ടാമത്തെ ആക്ടീവ് കേസാണിത്.

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം അയ്യായിരം കടന്നു. 24 മണിക്കൂറിനിടെ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണത്തിൽ 498 പേരുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്താകെ 5364 കൊവിഡ് രോഗികളായി. ഇന്നലെ 4 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടെണ്ണം കേരളത്തിലാണ്. 74ഉം, 79ഉം വയസ് പ്രായമുള്ള മറ്റ് രോ​ഗങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നവരാണ് മരിച്ചത്. കേരളത്തിൽ 192 പുതിയ രോ​ഗികൾ കൂടിയായതോടെ ആകെ ആക്ടീവ് കേസുകൾ 1679 ആയി. നിലവിൽ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളിൽ 31 ശതമാനവും കേരളത്തിലാണ്. രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും