കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു, അപകടത്തിൽ ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Published : May 08, 2026, 11:28 AM ISTUpdated : May 08, 2026, 11:58 AM IST
car accident kawadiar

Synopsis

നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ  ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്.  നിതീഷ് എന്നയാളുടെ കാറിലിടിച്ചാണ് അപകടമുണ്ടാക്കിയ കാര്‍ നിന്നത്. 

അമിതവേഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് ഗുരുതരപരിക്കാണെന്നും നാട്ടുകാര്‍ പറയുന്നു. ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കും ഒരു കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും
ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ: വിശദീകരണവുമായി പിണറായി വിജയൻ, 'സിഎംഡിആർഎഫ് സുരക്ഷിതം, സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെ'