എയര്‍പോര്‍ട്ടില്‍ നിന്ന് വരികയായിരുന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

Published : Nov 12, 2024, 03:02 PM IST
എയര്‍പോര്‍ട്ടില്‍ നിന്ന് വരികയായിരുന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

Synopsis

റോഡിന് സമീപത്തെ ഗാര്‍ഡ് സ്‌റ്റോണും ഇടിച്ചു തെറിപ്പിച്ചാണ് സമീപത്തെ താഴ്ചയിലുള്ള പറമ്പിലേക്ക് വാഹനം മറിഞ്ഞത്. 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കടമേരി സ്വദേശികളായ റജ്‌ന (35), ഇവാന്‍ അബ്ദുള്ള (രണ്ട് വയസ്സ്), റസീന (40), അഫ്സല്‍ (36), ജമാല്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. 

നിയന്ത്രണം വിട്ട കാര്‍ അശ്വനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിന് സമീപത്തെ ഗാര്‍ഡ് സ്‌റ്റോണും ഇടിച്ചു തെറിപ്പിച്ചാണ് സമീപത്തെ താഴ്ചയിലുള്ള പറമ്പിലേക്ക് വാഹനം വീണത്. ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

READ MORE:  1997ൽ 60 രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കേസ്; 27 വർഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി പിടികൂടി മധുര പൊലീസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം; സമരം നഴ്സുമാരെ പിരിച്ചുവിട്ടതിനെതിരെ