കിലോമീറ്ററുകളോളം നമ്പര്‍ പ്ലേറ്റില്ലാതെ കാര്‍; നെടുമ്പാശ്ശേരിയിൽ വാഹനം പിടികൂടി, 6000 രൂപ പിഴ

Published : Sep 16, 2026, 10:55 PM IST
MVD

Synopsis

രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റും ഇല്ലാതെ സർവീസ് നടത്തിയ സ്വിഫ്റ്റ് കാർ എറണാകുളം എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പിടികൂടി. കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന വാഹനത്തിൽ നിന്ന് 6,000 രൂപ പിഴ ഈടാക്കി.

കൊച്ചി: രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കാതെയും സർവീസ് നടത്തിയ സ്വിഫ്റ്റ് മോട്ടോർ കാബ് വാഹനം എറണാകുളം എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പിടികൂടി. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നെടുമ്പാശ്ശേരി മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ വാഹനം കോയമ്പത്തൂരിൽ നിന്ന് സർവീസ് ആരംഭിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റി പോകുകയായിരുന്നുവെന്ന് കണ്ടെത്തി.

രേഖകൾ പരിശോധിച്ചതിൽ വാഹനം രജിസ്റ്റർ ചെയ്ത‌ിട്ടുള്ളതാണെന്നും രജിസ്ട്രേഷൻ നമ്പർ അനുവദിച്ചതാണ് എന്നും കണ്ടെത്തി. എന്നാൽ വാഹനത്തിൽ ഈ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചിരുന്നില്ല. പുതിയ വാഹനങ്ങൾ ഉപഭോക്താവിന് കൈമാറുന്നതിന് മുമ്പ് ഡീലർ ഹൈ സെക്യൂരിറ്റി രജി‌സ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കേണ്ടതുണ്ട്. ഡീലർ ഹൈ സെക്യൂരിറ്റി രജി‌സ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം കൈമാറിയതിനെ തുടർന്ന് ഉടമ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയാണ് കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ വാഹനം സർവീസ് നടത്തിയതെന്ന് വ്യക്തമായി. വാഹന ഡീലർ രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാതെ വാഹനം നൽകിയതിന് വിശദീകരണം ആവശ്യപ്പെട്ടിടുണ്ട്.

എറണാകുളം എൻഫോഴ്‌സ്മെൻ്റ് ആർ ടി.ഒയുടെ നേതൃത്വത്തിലുള്ള സ്ക‌്വാഡാണ് നടപടി സ്വീകരിച്ചത്. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെ വാഹനത്തിന്റെ നിയഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്ത് തുടർന്ന് 6,000 രൂപ പിഴ ഈടാക്കി. രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി രജി‌സ്ട്രേഷൻ പ്ലേറ്റും ഇല്ലാതെ പൊതുനിരത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാട്ടർ മെട്രോയെയും കൊച്ചിയുടെ കായൽ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളിൽ എത്തിച്ച് വ്ലോഗർമാർ
സ്വർണമാല വെളുപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തൂക്കം കുറച്ച് തിരികെ നൽകി; രണ്ടു പേർ അറസ്റ്റിൽ