വൈറ്റിലക്ക് സമീപം മേൽപാലത്തിൽ നിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു

Published : Apr 08, 2019, 10:42 AM IST
വൈറ്റിലക്ക് സമീപം മേൽപാലത്തിൽ നിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു

Synopsis

വാഹനം താഴേയ്ക്ക് വീണപ്പോൾ റയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടി. ഇതേത്തുടർന്ന് എറണാകുളം കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

കൊച്ചി:വൈറ്റില  എടപ്പള്ളി ഹൈവേ ബൈപാസിലെ മേൽപ്പാലത്തിന് മുകളിൽ നിന്ന് കാർ റയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. രാവിലെ 8.45 നാണ് അപകടം. മേൽപ്പാലത്തിൽ വച്ച് കാറിന് പിന്നിൽ ലോറി ഇടിച്ചതാണ് അപകടകാരണം എന്നാണ് നിഗമനം. പാലത്തിന്‍റെ കൈവരികൾ തകർത്ത് കാർ താഴേയ്ക്ക് പതിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി അർജുൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനം താഴേയ്ക്ക് വീണപ്പോൾ റയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടി. ഇതേത്തുടർന്ന് എറണാകുളം കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇത്ര വലിയ അപകടം നടന്നിട്ടും കാറോടിച്ചിരുന്ന ഡോ അർജുൻ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയവരും പ്രദേശത്തുള്ളവരും. ഇദ്ദേഹത്തിന് നിസ്സാര പരിക്കുകളേ ഏറ്റിട്ടുള്ളൂ. ഡോ അർജുന്‍റെ മൊഴിയെടുത്തതിന് ശേഷമേ അപകടത്തിന്‍റെ യഥാർത്ഥ കാരണം വെളിവാകൂ എന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'