കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചു

Published : Jan 27, 2021, 12:02 AM IST
കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചു

Synopsis

വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം

തിരുവനന്തപുരം: കല്ലമ്പലം തോട്ടക്കാട് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് വൻ ദുരന്തം. കാർ യാത്രക്കാരായിരുന്ന അഞ്ച് പേർ മരിച്ചു. രണ്ട് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. ചിറക്കര സ്വദേശികളാണ് മരിച്ചതെന്നാണ് കരുതുന്നത്. വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കെഎൽ 02 ബികെ 9702 എന്ന നമ്പർ കാറാണ് അപകടത്തിൽപെട്ടത്.

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ