വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘത്തിന്റെ കാർ ലോറിക്ക് പിന്നിലിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക് 

Published : Mar 31, 2023, 08:53 AM IST
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘത്തിന്റെ കാർ ലോറിക്ക് പിന്നിലിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക് 

Synopsis

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ബന്ധു നിധിനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുപോകാനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

ആലപ്പുഴ : വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാറാണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പുത്തൻ നടക്ക്  സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ബന്ധു നിധിനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുപോകാനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിധിനെയും കാർ യാത്രക്കാരനായ നൂറനാട് പള്ളിക്കൽ ബാബു എന്നിവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.  

 


 

PREV
Read more Articles on
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ