
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറിൽ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾക്ക് പുറമെ പണവും വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു.
കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാസർകോട് സ്വദേശി അഹമ്മദ് നിയാസിന്‍റെ കാറിൽ നിന്നും സാധനങ്ങൾ പിടികൂടിയത്. നിരോധിത ഉത്പന്നങ്ങളായ 5175 പാക്കറ്റ് ഹാൻസ്, 635 പാക്കറ്റ് കൂൾ ലിപ്പ് എന്നിവയും 12,030 രൂപയും പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. വിപണിയിൽ ഒന്നരക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് ഇവ. കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾ ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടി കൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam