'മോദി നല്ല നേതാവ്,ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യത'

Published : Apr 09, 2023, 10:56 AM ISTUpdated : Apr 09, 2023, 11:15 AM IST
'മോദി നല്ല നേതാവ്,ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യത'

Synopsis

ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷ് ദിനപത്രിത്തിലെ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ്

കൊച്ചി: ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെ , പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത്. ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ശ്രദ്ധേയമായത്.മോദി നല്ല നേതാവാണ്,ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല.കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ ഇംഗ്ലീഷ് ദിനപത്രിത്തിലെ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പ്രതികരിച്ചു.സഭയ്ക്ക് ഈ രീതിയിൽ നിലപാട് ഇല്ല.ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്.എന്നാൽ തലക്കെട്ട് പല വ്യാഖ്യാനങ്ങൾക്കും ഇടനൽകുന്നതായി.ഇതിലെ അതൃപ്തി പത്രത്തിനെ അറിയിച്ചു.സിറൊ മലബാർ സഭ വക്താവ് ഫാദർ ആന്‍റണി വടക്കേക്കര ആണ് ഇക്കാര്യം അറിയിച്ചത്.കർദ്ദിനാൾ പറഞ്ഞ ചില വാക്കുകൾ അടർത്തിയെടുത്താണ്  രാഷ്ട്രീയപ്രേരിതമായി വാർത്ത നൽകിയത്.ആലഞ്ചേരി പറഞ്ഞതിന്‍റെ സാരാംശം അങ്ങനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം