'ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റിയത് പ്രശ്ന പരിഹാരങ്ങൾക്ക് തുടക്കം': കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി

Published : Jul 31, 2022, 04:52 PM ISTUpdated : Jul 31, 2022, 04:56 PM IST
'ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റിയത് പ്രശ്ന പരിഹാരങ്ങൾക്ക് തുടക്കം': കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി

Synopsis

ഏകീകൃത കുർബാന ഉടൻ പൂർണമായി നടപ്പാക്കാൻ ആകില്ല.എന്നാൽ ക്രമേണ നടപ്പാകും

കൊച്ചി:സിറോ  മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നപരിഹാരങ്ങൾക്ക് തുടക്കമായെന്ന് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിപറഞ്ഞു..ബിഷപ്പ് ആൻറണി കരിയിലിനെ മാറ്റിയത് ഇതിന്‍റെ ഭാഗമായാണ്..ഏകീകൃത കുർബാന ഉടൻ പൂർണമായി നടപ്പാക്കാൻ ആകില്ല.എന്നാൽ ക്രമേണ നടപ്പാകും.വത്തിക്കാനും സിനഡിനും മാർ ആൻഡ്രൂസ് താഴത്തിൻ്റെ പുതിയ നേതൃത്വത്തിൽ പ്രതീക്ഷയുണ്ടെന്നും മാർ ജോർജ് ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റിയത്. മാര്‍. ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു.

സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്‍റണി കരിയിലിനെതിരെ ഉയര്‍ന്നത്. കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു.  

കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്‍റണി കരിയിലിനെ അതിരൂപത മെത്രാപ്പൊലീത്തന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

ചേർത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ൽ ആണ് ചുമതലയേറ്റത്

ബിഷപ്പിനെതിരായ നടപടി;'അധികാരികൾക്ക് മാറ്റം വന്നാലും ജനഭിമുഖ കുർബാന അനുവദിക്കില്ല':കർദ്ദിനാൾ വിരുദ്ധ വിശ്വാസികൾ

Read Also: രാജി വയ്ക്കണമെന്ന് ബിഷപ്പ് ആന്‍റണി കരിയിലിനോട് വത്തിക്കാൻ; അരുതെന്ന് കർദ്ദിനാൾ വിരുദ്ധ വൈദികർ

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം