ശൈലജ ടീച്ചർ ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം; വാനോളം പുകഴ്ത്തി കർദ്ദിനാൾ ആലഞ്ചേരി

Published : Feb 21, 2021, 04:57 PM ISTUpdated : Feb 21, 2021, 08:25 PM IST
ശൈലജ ടീച്ചർ ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം; വാനോളം പുകഴ്ത്തി കർദ്ദിനാൾ ആലഞ്ചേരി

Synopsis

അടുത്ത തവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ മതിയെന്നും കർദിനാൾ പറഞ്ഞു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെക ശൈലജ ടീച്ചറെയും വാനോളം പുകഴ്ത്തി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തിൽ വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും. കൊവിഡ് കാലത്ത് ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിച്ച് പോയിട്ടില്ല. അടുത്ത തവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ മതിയെന്നും കർദിനാൾ പറഞ്ഞു. കൊച്ചിയിൽ കെസിബിസി സംഘടിപ്പിച്ച പഠന ശിബിരത്തിൽ മന്ത്രിയെ ആദരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷയെഴുതാന്‍ രാവിലെ യൂണിഫോമിൽ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി, വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക
ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വ‍ർ; 'സത്യങ്ങൾ നാളെ വിളിച്ചു പറയും, മെൻസ് കമ്മീഷൻ വിഷയത്തിൽ ജയിക്കും'