Latest Videos

വൈദികരുടെ പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരി; ചര്‍ച്ച ചെയ്യാമെന്ന് സിനഡ്

By Web TeamFirst Published Jul 5, 2019, 11:20 PM IST
Highlights

വിഷയത്തിൽ നടപടി ഉണ്ടാകണം എന്ന് കർദിനാൾ സ്ഥിരം സിനഡിനോട് ആവശ്യപ്പെട്ടു. അടുത്ത മാസം ചേരുന്ന സമ്പൂർണ സിനഡിൽ വിഷയം ചർച്ച ചെയ്യാമെന്ന് സിനഡ് കർദിനാളിനെ അറിയിച്ചു

കൊച്ചി: സീറോ മലബാർ സഭയിലെ വൈദികരുടെ പ്രതിഷേധത്തില്‍ ആശങ്ക വ്യക്തമാക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  വൈദികർ തനിക്ക് എതിരെ നീങ്ങുന്നതിൽ ആശങ്ക ഉണ്ടെന്ന് കർദിനാൾ വ്യക്തമാക്കി. വൈകിട്ട് മൂന്ന് മണിയ്ക്ക് സഭ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ആലഞ്ചേരി നിലപാട് അറിയിച്ചത്. 

വിഷയത്തിൽ നടപടി ഉണ്ടാകണം എന്ന് കർദിനാൾ സ്ഥിരം സിനഡിനോട് ആവശ്യപ്പെട്ടു. അടുത്ത മാസം ചേരുന്ന സമ്പൂർണ സിനഡിൽ വിഷയം ചർച്ച ചെയ്യാമെന്ന് സിനഡ് കർദിനാളിനെ അറിയിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ് കർദ്ദിനാളിനെതിരെ നിസ്സഹകരണത്തിന് ആഹ്വാനം നൽകിയത്.

ഭൂമി ഇടപാടിൽ സഹായമെത്രാൻമാരെ പുറത്താക്കിയതിന് ശേഷം നടന്ന വൈദിക പ്രതിഷേധങ്ങൾ , വത്തിക്കാന്‍റെ തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതിന് സമാനമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.

click me!