സിസേറിയൻ ചെയ്തതിൽ അശ്രദ്ധയെന്ന് വിലയിരുത്തൽ; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസ്

Published : Feb 10, 2023, 06:32 AM ISTUpdated : Feb 10, 2023, 09:29 AM IST
സിസേറിയൻ ചെയ്തതിൽ അശ്രദ്ധയെന്ന് വിലയിരുത്തൽ; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസ്

Synopsis

ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

പാലക്കാട് : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. 

 

നല്ലേപ്പുള്ളി സ്വദേശി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവർക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഇന്നലെയാണ് അനിത തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്ന് പൊലീസ് ഡോക്ടർമാരുടെ വിശദമൊഴി എടുത്തേക്കും.

 പ്രസവവേദന വരാത്തതിനെ തുട‍ര്‍ന്നായിരുന്നു അനിതക്ക് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെ‍ിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു, മരണം തൃശൂര്‍ മെ‍ിക്കൽ കോളേജിൽ വച്ച്

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം