
പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം. മഞ്ഞക്കുളം മാർക്കറ്റ് റോഡിലെ ബിസ്മി എന്ന ടയറുകടയ്ക്കാണ് രാത്രി 11മണിയോടെ തീപിടിച്ചത്. ജില്ലയുടെ വിവിധ ഭാഗത്തുനിന്നും 15 ഓളം ഫയർ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല
അതേസമയം നഗരത്തിലെ 58 ഹൈഡ്രൻ്റുകൾ ഒന്നു പോലും പ്രവർത്തനക്ഷമമല്ലെന്ന് അഗ്നി രക്ഷാസേന പറയുന്നു.
പുതിയതായി സ്ഥാപിച്ചവ പോലും പ്രവർത്തനരഹിതം ആണ്. ഇത് തീ അണയ്ക്കുന്ന ദൌത്യത്തെ ബാധിച്ചെന്നും ആരോപണം ഉണ്ട്
പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam