മെത്രാപ്പൊലീത്തയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി; 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Published : Jan 01, 2024, 09:23 PM ISTUpdated : Jan 01, 2024, 11:45 PM IST
മെത്രാപ്പൊലീത്തയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി; 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Synopsis

മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറിയാണ് അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അടൂര്‍ പൊലീസ് കേസെടുത്തു.

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണഇയെന്ന് പരാതി. മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറിയാണ് അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അടൂര്‍ പൊലീസ് കേസെടുത്തു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ