തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തിൽ; അറുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Published : Mar 17, 2023, 11:16 PM IST
തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തിൽ; അറുപതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Synopsis

പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ എടുത്തിരിക്കുന്ന കുറ്റങ്ങൾ.

തിരുവനന്തപുരം: ലോ കോളേജ് സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന 60 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പത്ത് മണിക്കൂർ നേരത്തെ ഉപരോധ സമരത്തിനിടെ അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിനെ ആക്രമിച്ചതിനാണ് കേസ്. ദേഹോപദ്രവം ഏൽപ്പിക്കൽ, അന്യായമായി തടങ്കൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ എടുത്തിരിക്കുന്ന കുറ്റങ്ങൾ. അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും