
തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കല്ലിയൂർ കാർത്തികയിൽ അനിൽകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്കോർട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപിനെതിരെയും പൊലീസ് എഫ്ഐആർ. ആലപ്പുഴ കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ മർദ്ദിച്ചെന്ന് എഫ്ഐഐറിൽ പറയുന്നു. കൂടാതെ പ്രതിഷേധക്കാരെ അസഭ്യം പറയുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായി എഫ്ഐആറിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam