
കൊച്ചി: കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം. ക്രിസ്തുമസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിലാകുമെന്ന് അതിരൂപതാ സംരക്ഷണ സമിതി അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ ജനാഭിമുഖ കുർബാന തുടരും. മാർപ്പാപ്പയുടെ പ്രതിനിധിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്രിസ്തുമസ് ദിനം മുതൽ സിറോ മലബാർ സഭയിലെ എല്ലാ പളളികളിലും സിനഡ് കുർബാന ചൊല്ലണമെന്ന് മാർപ്പാപ്പ നേരിട്ട് നിർദേശിച്ചിരുന്നു. ഉത്തരവ് അവഗണിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam