കൊവിഡ് മാനദണ്ഡം ലംഘിച്ചു; ഡി കെ മുരളി എംഎല്‍എക്കെതിരെ കേസെടുത്തു

Published : Jul 30, 2020, 07:46 PM ISTUpdated : Jul 30, 2020, 08:06 PM IST
കൊവിഡ് മാനദണ്ഡം ലംഘിച്ചു; ഡി കെ മുരളി എംഎല്‍എക്കെതിരെ കേസെടുത്തു

Synopsis

കോടതി നിര്‍ദേശപ്രകാരമാണ് പാങ്ങോട് പൊലീസ് കേസെടുത്തത്. 

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പരാതിയിൽ വാമനപുരം എംഎൽഎ ഡി കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡിവൈഎഫ്ഐ നടത്തിയ പൊതുപരിപാടി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകന്‍ ബിജു കോടതിയിൽ ഹർജി നൽകിയിരുന്നു. 

കോടതി നിർദ്ദേശ പ്രകാരമാണ് എംഎൽഎ ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ എംഎൽഎ നിരീക്ഷണത്തിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്