കൊട്ടാരക്കരയില്‍ എന്ത് വികസനമാണ് കെഎൻ ബാലഗോപാൽ നടത്തിയതെന്ന് കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.
കൊല്ലം: കെഎൻ ബാലഗോപാലിനെ വെല്ലുവിളിച്ച് കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കരയില്‍ എന്ത് വികസനമാണ് നടത്തിയതെന്നും ജനപ്രതിനിധിയായി ഇരുന്ന് ഫ്ളക്സ് ബോർഡ് വച്ച് പ്രസംഗങ്ങൾ നടത്തിയാൽ പോരാ പകരം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അയിഷ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.
കെഎന്‍ ബാലഗോപാല്‍ എന്ത് വികസനമാണ് കൊട്ടാരക്കരയില്‍ നടത്തിയത്? ജനപ്രതിനിധിയായി ഇരുന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ച് പ്രസംഗങ്ങള്‍ മാത്രം നടത്തിയാല്‍ പോര. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്ന് അയിഷാ പോറ്റി കൊട്ടാരക്കരയില്‍ പറഞ്ഞു.
