13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആസാം സ്വദേശിയായ 42കാരന് 100 വർഷം തടവിന് വിധിച്ച് കോടതി. പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.
കൊച്ചി: പോക്സോ കേസ് പ്രതിക്ക് 100 വർഷം തടവിന് വിധിച്ച് കോടതി. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനാണ് നൂറ് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ആസാം സ്വദേശിയായ 42 വയസ്സുകാരനാണ് ശിക്ഷിക്കപ്പെട്ടത്. പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.
അഞ്ചു വകുപ്പുകളിൽ ആയാണ് 20 വർഷം വീതം 100 വർഷത്തെ തടവ് ശിക്ഷയാണ് പ്രതിക്ക് വിധിച്ചത്. ബന്ധുവായ 13 വയസ്സുകാരിയെ 2020 മുതൽ 2022 വരെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കി എന്നാണ് കേസ്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. നൂറ് വര്‍ഷം തടവിന് പുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
