മെഡിക്കൽ കോളേജ് സമരം; നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടർമാർക്കെതിരെ കേസ്

Web Desk   | Asianet News
Published : Oct 03, 2020, 12:27 PM IST
മെഡിക്കൽ കോളേജ് സമരം; നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടർമാർക്കെതിരെ കേസ്

Synopsis

നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അമ്പതിലധികം പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് എടുത്തത്.

തിരുവനന്തപുരം: മെഡിക്കൽ കോളേജിനു മുമ്പിൽ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അമ്പതിലധികം പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് എടുത്തത്.

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന  രോ​ഗിയെ പുഴുവരിച്ചെന്ന പരാതിയിൽ നടപടിയെടുത്തതിനെതിരെയാണ് ഡോക്ടർമാർ ഇന്ന് രണ്ട് മണിക്കൂർ പ്രതിഷേധിച്ചത് . ഒപികളുടെ പ്രവർത്തനത്തെ ഡോക്ടർമാരുടെ സമരം സാരമായി ബാധിച്ചില്ല. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോ​ഗിയെ പുഴുവരിച്ചെന്ന പരാതിയിൽ ആരോ​ഗ്യവകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം. നഴ്സുമാരും കരിദിനം ആചരിക്കുകയാണ്.

കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂർ നീളുന്ന സത്യ​ഗ്രഹം തുടങ്ങും. റിലേ സത്യ​ഗ്രഹം തീരും മുമ്പ് സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്സുമാരും പറയുന്നു. അതേസമയം, അന്വേഷണത്തിൽ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആരോ​ഗ്യവകുപ്പിന്റെ തീരുമാനം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു