കോൺ​ഗ്രസിൽ പൊട്ടിത്തെറിയില്ല; ജോസ് കെ മാണിയുമായി ഇനി ചർച്ചയ്ക്കില്ലെന്നും യുഡിഎഫ് കൺവീനർ

Published : Oct 03, 2020, 11:42 AM ISTUpdated : Oct 03, 2020, 01:07 PM IST
കോൺ​ഗ്രസിൽ പൊട്ടിത്തെറിയില്ല; ജോസ് കെ മാണിയുമായി ഇനി ചർച്ചയ്ക്കില്ലെന്നും യുഡിഎഫ് കൺവീനർ

Synopsis

കെ മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ആൾകൂട്ട സമരങ്ങളില്ലെന്നത് എല്ലാവരുമായും ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും തീരുമാനിക്കുമെന്നും എം എം ഹസൻ.


തിരുവനന്തപുരം: കോൺ​ഗ്രസ്സിൽ‌ പൊട്ടിത്തെറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ​ഹസൻ പറഞ്ഞു. ബെന്നി ബെഹനാന്റെ രാജി ധാരണയുടെ അടിസ്ഥാനത്തിലാണ്. ജോസ് കെ മാണിയുമായി ഇനി ചർച്ചയില്ല. മുന്നണിയിൽ മടങ്ങി വരണോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും ഹസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഡിഎഫ് വിപുലീകരിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. യുഡിഎഫിലേക്ക് വരണമെന്ന് എൻസിപി ആഗ്രഹം പ്രകടിപ്പിച്ചാൽ അക്കാര്യം ആലോചിക്കാം. ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശം മുന്നോട്ട് വച്ചത് ഉമ്മൻ ചാണ്ടിയാണ്. എ ഗ്രൂപ്പിലോ പാർട്ടിയിലോ പൊട്ടിത്തെറിയില്ല.

കെ മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ആൾകൂട്ട സമരങ്ങളില്ലെന്നത് എല്ലാവരുമായും ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും തീരുമാനിക്കുമെന്നും എം എം ഹസൻ പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയ്ക്ക് സ്പോൺസർ ചിപ്സൺ ഏവിയേഷൻ; യാത്രച്ചെലവ് 19.88 ലക്ഷം രൂപ, വിമാന ഉടമ ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്
മാസപ്പടി കേസ്: കർത്തയുടെ ഡയറിയിൽ ഇന്നത്തെ മുഖ്യമന്ത്രിക്കും കാശ് കൊടുത്തിട്ടുണ്ടോയെന്ന് സംശയം; രാജീവ് ചന്ദ്രശേഖർ